901 ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള (ശതമാന അടിസ്ഥാനത്തിൽ) ഇന്ത്യൻ സംസ്ഥാനം?
Ans : മിസോറം
902 തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്?
Ans : മഹാരാജ സ്വാതിതിരുനാൾ.
903 " ആധുനിക കാലത്തെ മഹാത്ഭുതം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
Ans : ക്ഷേത്രപ്രവേശന വിളംബരം
904 മോഹൻജദാരൊ ;ഹാരപ്പ എന്നീ പ്രാചീന നഗരങ്ങൾ ഇന്ന് ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു?
Ans : പാകിസ്ഥാൻ
905 മറ്റു സംസ്ഥാനക്കാർക്ക് ഭൂമി വാങ്ങാൻ സാധിക്കാത്ത ഏക സംസ്ഥാനം?
Ans : ജമ്മു-കാശ്മീർ
906 ആദ്യ വനിതാ ഐ.എ.എസ് ഓഫീസർ?
Ans : അന്നാ മൽഹോത്ര
907 യു.എൻ പതാക നിലവിൽ വന്നത്?
Ans : 1947 ഒക്ടോബർ 20
908 ബാക്ടീരിയയുടെ പ്രവർത്തന ഫലമായി ശരീരത്തിലുണ്ടാകുന്ന വിഷവസ്തുക്കൾ?
Ans : ടോക്സിനുകൾ
909 പച്ച സ്വർണ്ണം എന്നറിയപ്പെടുന്നത്?
Ans : വാനില; തെയില
910 ആകാശഗോളങ്ങളുടെ അന്തർഘടനയെക്കുറിച്ചുള്ള പഠനം?
Ans : ആസ്ട്രോ ജിയോളജി . Astro Geology
911 കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം?
Ans : ഇടുക്കി അണക്കെട്ട്
912 സാരാനാഥിലെ അശാകസ്തംഭം സ്ഥാപിച്ചത്?
Ans : അശോകൻ
913 ഇന്ത്യൻ ക്രിക്കറ്റിൽ " ദാദ " എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?
Ans : സൗരവ് ഗാംഗുലി
914 ‘സൂര്യകാന്തി’ എന്ന കൃതിയുടെ രചയിതാവ്?
Ans : ജി.ശങ്കരക്കുറുപ്പ്
915 ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന മാംസം?
Ans : ആടിന്‍റെ മാംസം
916 ഗാന്ധി ഇർവിൻ പാക്റ്റ് ഒപ്പുവച്ച വർഷം?
Ans : 1931
917 ചീവിടുകളുടെ ശബ്ദമില്ലാത്ത ദേശീയോദ്യാനം?
Ans : സൈലന്റ്‌വാലി
918 കൊൽക്കത്തയിൽ ഹിന്ദു കോളേജ് സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച നേതാവ്?
Ans : രാജാറാം മോഹൻ റോയ്
919 ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി?
Ans : ആരതി സാഹ
920 കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ ?
Ans : ഷീലാ ദീക്ഷിത്
921 മൽഹോത്ര കമ്മിറ്റി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : ഇൻഷുറൻസ് പരിഷ്കരണം
922 യുറാനസിൽ അടങ്ങിയിരിക്കുന്ന വിഷവാതകം ?
Ans : മീഥൈൻ
923 കേരളത്തിലെ ഏക പക്ഷിരോഗനിര്‍ണ്ണയ ലാബ്?
Ans : മഞ്ഞാടി (പത്തനംതിട്ട)
924 നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ്?
Ans : ഹൈഡ്രോക്ലോറിക് ആസിഡ്
925 ഏറ്റവും അപൂർവമായി മാത്രം ഭൂവല്ക്കത്തിൽ കാണപ്പെടുന്ന ലോഹം?
Ans : അസ്റ്റാറ്റിൻ
926 ആസ്സാമിന്‍റെ തലസ്ഥാനം?
Ans : ദിസ്പൂർ
927 വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് വഴി ലഭ്യമാകുന്ന വിദ്യാഭ്യാസ ചാനൽ?
Ans : വിക്ടേഴ്സ് ടി.വി
928 തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി?
Ans : കുമാരനാശാൻ
929 മദ്രാസ് പട്ടണത്തിന്‍റെ ശില്പി?
Ans : ഫ്രാന്‍സിസ് ഡേ
930 ഇന്ത്യയിലെ ഏറ്റവും വലിയ കുംഭ ഗോപുരമായ ഗോൽഗുംബസ് നിർമ്മിച്ചത്?
Ans : മുഹമ്മദ് ആദിൽ ഷാ
Comments
Post a Comment